മലപ്പുറം: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ പൈലറ്റില്‍ നിന്ന് കോഴിക്കോട്ടെ എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി) ടവറിലേക്ക് അവസാന സന്ദേശമെത്തിയത് അപകടത്തിനു 4 മിനിറ്റ് മുന്‍പ്. ലാന്‍ഡിങ്ങിനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് ഇറങ്ങാന്‍ (റണ്‍വേ 10) തീരുമാനമെടുത്ത പൈലറ്റ് ഇതിനായി എടിസി ടവറിനോട് അനുമതി തേടി. ലാന്‍ഡിങ് അനുമതി ലഭിച്ചതിനു പിന്നാലെ ‘ക്ലിയര്‍ ടു ലാന്‍ഡ് റണ്‍വേ 10’ എന്ന സന്ദേശം വെള്ളിയാഴ്ച വൈകിട്ട് 7.36ന് കോക്പിറ്റില്‍ നിന്ന് എടിസി ടവറിലേക്കെത്തി. വിമാനം അപ്പോള്‍ റണ്‍വേയില്‍ നിന്ന് 4 നോട്ടിക്കല്‍ …