ഏഴുദിവസമായി കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍

16 second read

ന്യൂഡല്‍ഹി:കഴിഞ്ഞ ഏഴുദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം യു.എസ്., ബ്രസീല്‍ എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതലെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് കോവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളാണ് യു.എസും ബ്രസീലും. മൂന്നാംസ്ഥാനമാണ് ഇന്ത്യക്ക്.

ഓഗസ്റ്റ് നാലിനും പത്തിനുമിടയില്‍ ലോകത്തുണ്ടായ കോവിഡ് കേസുകളുടെ 23 ശതമാനവും മരണത്തില്‍ 15 ശതമാനവും ഇന്ത്യയിലാണ്. ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ 4,11,379 കോവിഡ് കേസും 6251 മരണവും സംഭവിച്ചു. അതേസമയം, യു.എസില്‍ ഈ ദിവസങ്ങളില്‍ 3,69,575 കേസും 7232 മരണവും സംഭവിച്ചു. ബ്രസീലില്‍ 3,04,535 കോവിഡ് കേസും 6914 മരണവും നടന്നു.

ഇന്ത്യയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയതുമുതല്‍ 110 ദിവസമെടുത്താണ് ഒരു ലക്ഷമെത്തിയതെങ്കില്‍ പിന്നീടുള്ള 59 ദിവസംകൊണ്ട് പത്തുലക്ഷം കവിഞ്ഞു. തുടര്‍ന്ന് 24 ദിവസംകൊണ്ട് 22 ലക്ഷം കടന്നു. അതേസമയം, ഇന്ത്യയിലെ മരണനിരക്ക് കുറഞ്ഞ് 1.99 ശതമാനമായി. രോഗമുക്തിനിരക്ക് 70 ശതമാനത്തിനടുത്തെത്തി. കഴിഞ്ഞദിവസംമാത്രം 47,746 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 15,83,489 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗബാധിതര്‍ 6,39,929 പേര്‍ മാത്രമാണ്. ആകെ പോസിറ്റീവ് കേസുകളുടെ 28.21 ശതമാനം മാത്രമാണിത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …