കുന്നംകുളം: പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പാലയ്ക്കാത്തകിടിയില്‍ നിന്നും തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടി(19)യെ കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നാലുദിവസം രാപകല്‍ ബലാല്‍സംഗം ചെയ്ത ക്രിമിനല്‍ കേസ് പ്രതിയെ പൊലീസ് സമര്‍ഥമായി പൊക്കി. പാലക്കാട് പട്ടാമ്പി നാഗലശ്ശേരി നെല്ലിക്കാട്ടിരി കല്ലടേത്ത് ലത്തീഫിനെ(40)യാണ് കീഴ്വായ്പൂര് ഇന്‍സ്പെക്ടര്‍ സിടി സഞ്ജയിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത് മടങ്ങും വഴി തനിക്ക് കോവിഡ് ഉണ്ടെന്ന് പറഞ്ഞ് ഇയാള്‍ പൊലീസുകാരുടെ ശരീരത്തില്‍ തുപ്പുകയും മാന്തുകയും ചെയ്തു. ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇയാള്‍ക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ട് കീഴ്വായ്പൂര് സ്റ്റേഷനിലെത്തിച്ചു. ഷെയര്‍ …