കൊച്ചി:ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്ര യിലെ ദോഡാമാര്ഗ്ഗില് കുടുങ്ങിയ പള്ളുരുത്തി സ്വദേശിനി ഡോക്ടര്‍ ദീപ്തിയും നഴ്സുമാരുമുള്‍പ്പടെയുള്ള സംഘത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത് ഹൈബി ഈഡന് എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന്. ലോക്ഡൗണ്‍ ആരംഭിച്ച അന്നു മുതല്‍ നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.രണ്ട് തവണ നാട്ടിലേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ക്യാന്‍സലായി.ജോലിയും ഇവര്‍ക്ക് നഷ്ടമായിരുന്നു. ഗോവയില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രയിന്‍ ടിക്കറ്റ് ഇവര്‍ക്ക് ലഭ്യമായിരുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് ഗോവയിലെത്തിയാല്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നതാണ് പ്രശ്നമായത്.ഹൈബി ഈഡന് എംപിയെ വിളിക്കാന്‍ ബന്ധുക്കളാണ് നിര്‍ദ്ദേശം നല്‍കിയത് .എംപിയെ വിളിച്ച് കാര്യങ്ങള്‍ …