ശബരിമലയില്‍ 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ദേവസ്വം ഗസ്റ്റൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സന്നിധാനത്ത് നടപ്പാക്കേണ്ട നിര്‍മാണ പ്രവൃത്തികളെ സംബന്ധിച്ച് കൃത്യമായ രൂപരേഖയുണ്ട്. വനംവകുപ്പിന്റെ ഇടപെടല്‍ ആവശ്യമില്ലാത്തതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാത്തതുമായ പദ്ധതികളാണ് ഇവ. ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. റോപ് വേ നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ ഉടന്‍ മാറിക്കിട്ടുമെന്നാണ് പ്രതീക്ഷ. സംസ്ഥാന സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സിയും ഇതിനായി കേന്ദ്രഗവണ്മെന്റില് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഭക്തജന ബാഹുല്യം വര്‍ധിച്ചതെങ്കിലും സമാധാനത്തോടൊയും ശാന്തിയോടെയും ദര്‍ശനം നടത്താന്‍ …