വാഷിങ്ടന്‍: ബാങ്ക് കൊള്ളയടിച്ച ശേഷം പണം വഴിയാത്രക്കാര്‍ക്ക് എറിഞ്ഞു നല്കി കള്ളന്. തിങ്കളാഴ്ച പകല്‍ യുഎസിലെ കൊളറാഡോയിലാണു സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന അക്കാദമി ബാങ്കില്‍ കയറിയ മോഷ്ടാവ് തൊഴിലാളികളെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പണം തട്ടിയെടുക്കുകയായിരുന്നു. പുറത്തിറങ്ങിയ അയാള്‍ ബാഗില്‍ നിന്ന് പണം അന്തരീക്ഷത്തിലേക്ക് എറിയാന്‍ തുടങ്ങി. ഒപ്പം ‘മെറി ക്രിസ്മസ്’ എന്ന് വിളിച്ചുപറയുകയും ചെയ്തെന്നു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറുപത്തിയഞ്ചുകാരനായ ഡേവിഡ് വെയ്ന്‍ ഒലിവര്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റു ചെയ്യുന്ന സമയത്ത് ഒലിവറിന്റെ കൈവശം …