കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടിലറിയാതിരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍

16 second read

കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടിലറിയാതിരിക്കാന്‍ തട്ടിക്കൊണ്ടു പോകല്‍ കഥ മെനഞ്ഞ് പെണ്‍കുട്ടി. തന്നെ കുറച്ചുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരിയാണു മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത്. മഹാരാഷ്ട്രയിലെ ഗിറ്റിഖാദന്‍ സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രി എട്ടിനാണ് പരാതി നല്‍കാനായി പെണ്‍കുട്ടിയും മാതാപിതാക്കളും എത്തിയത്. കോളജില്‍ നിന്നു മടങ്ങുന്ന വഴി നാലു േപര്‍ ചേര്‍ന്ന് മകളെ ആള്‍ത്താമസമില്ലാത്ത പ്രദേശത്തേക്ക് കൊണ്ടുപോയെന്നും എങ്ങനെയോ രക്ഷപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.

അന്വേഷണം ആരംഭിച്ച പൊലീസ്, തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ സ്ഥലത്തെത്തി. നാഗ്പുര്‍ ക്രൈംബ്രാഞ്ച് ഓഫിസര്‍മാരും അന്വേഷണത്തിന് സഹായം നല്‍കാനായി പ്രദേശത്തെത്തി. എന്നാല്‍ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് പെണ്‍കുട്ടിയുടെ കോളജിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് സത്യം വെളിച്ചത്തുവരുന്നത്. ക്ലാസ് കഴിഞ്ഞ പെണ്‍കുട്ടി ഒരു യുവാവിന്റെ ബൈക്കിനു പിന്നില്‍ കയറി പോകുന്നതാണ് സിസിടിവിയില്‍ തെളിഞ്ഞത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …