ബദ്വാന്‍: ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് മയക്കുമരുന്ന് നല്കി വീട്ടിലെ പണവും ആഭരണങ്ങളുമായി നവവധു മുങ്ങി. ഉത്തര്‍പ്രദേശ് ബദ്വാനിലെ ഛോട്ടാപരാ ഗ്രാമത്തിലെ പ്രവീണ്‍ എന്നയാളുടെ ഭാര്യ റിയയാണ് കഴിഞ്ഞദിവസം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. ഡിസംബര്‍ ഒമ്പതിനായിരുന്നു അസംഘട്ട് സ്വദേശിയായ റിയയും പ്രവീണും തമ്മിലുള്ള വിവാഹം. തുടര്‍ന്ന് റിയ പ്രവീണിന്റെ വീട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച രാത്രിയാണ് റിയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയത്. ഇതിനുപിന്നാലെ 70000 രൂപയും മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. അതേസമയം, പ്രവീണ്‍-റിയ വിവാഹത്തിന് ഇടനിലക്കാരനായിരുന്ന ടിങ്കു എന്നയാളെയും സംഭവദിവസം മുതല്‍ …