മാതാപിതാക്കള്‍ വഴക്കു പറഞ്ഞാല്‍ ആത്മഹത്യ, പരീക്ഷയില്‍ തോറ്റാല്‍ ആത്മഹത്യ, പ്രേമനൈരാശ്യത്താല്‍ ആത്മഹത്യ, ദാമ്പത്യ പരാജയങ്ങളില്‍ ആത്മഹത്യ, കടം കയറിയാല്‍ ആത്മഹത്യ, കൃഷി നശിച്ചാല്‍ ആത്മഹത്യ, കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മഹത്യ, കുറ്റം ചെയ്ത് ശിക്ഷിക്കപ്പെടുമെന്ന് കണ്ടാല്‍ ആത്മഹത്യ… അങ്ങനെ എന്തിനുമേതിനും ആത്മഹത്യ തെരഞ്ഞെടുക്കുന്ന സമൂഹമായി മാറിയിരിക്കുന്നു നമ്മുടേത്. ആത്മഹത്യ വീരമൃത്യു ആയി മാറിയതും നാം ചരിത്രത്തില്‍ പഠിച്ചു. ധീരദേശാഭിമാനി വേലുത്തമ്പി ദളവ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈന്യത്തിന്റെ പിടിയിലകപ്പെടാതെ മണ്ണടിയില്‍ ഒളിവില്‍ താമസിക്കുമ്പോള്‍ പിടിക്കപ്പെടുമെന്ന് കണ്ട് വാള് കൊണ്ട് സ്വയം കുത്തി മരിച്ചതാണ് ആ …