മരണവീട്ടിലേക്കുള്ള റീത്തുമായി ബൈക്കില്‍ വരികയായിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു

18 second read

എഴുകോണ്‍ : മരണവീട്ടിലേക്കുള്ള റീത്തുമായി ബൈക്കില്‍ വരികയായിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന പതിമൂന്നുവയസ്സുകാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിമണ്‍ ഇടവട്ടം ചുഴുവന്‍ചിറ സജീഷ് ഭവനില്‍ സജീഷ്‌കുമാറിന്റെ മകന്‍ യദുകൃഷ്ണ(17)നാണ് മരിച്ചത്. കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ യദുകൃഷ്ണന്‍, പൂക്കടയിലെ സഹായിയായി ജോലിചെയ്യുന്നുണ്ട്.

ഞായറാഴ്ച രാവിലെ 11.30-ന് ശിവഗിരി-പാങ്ങോട് സംസ്ഥാന പാതയില്‍ കരീപ്ര നടമേല്‍ ജങ്ഷന് സമീപത്താണ് അപകടം. മുന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ഇടറോഡിലേക്ക് തിരിയുന്നതുകണ്ട് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണംവിട്ട് സ്‌കൂട്ടറിലും തുടര്‍ന്ന് വൈദ്യുത തൂണിലും ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വൈദ്യുത തൂണില്‍ തലയിടിച്ച് പരിക്കേറ്റ യദുകൃഷ്ണനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് മൂന്നോടെ മരിച്ചു. പൂക്കട ഉടമയായ ഇടയ്ക്കിടം ഗുരുനാഥന്‍മുകള്‍ സിജു ഭവനില്‍ സിജുവിന്റെ മകന്‍ അജസാണ് ഒപ്പമുണ്ടായിരുന്നത്. അജസിന്റെ ഇടതുകൈയ്ക്കും മുഖത്തുമാണ് പരിക്ക്. സ്‌കൂട്ടര്‍ യാത്രക്കാരായ കിഴക്കേ കല്ലട വി.എല്‍.ഭവനില്‍ ആദിഷ് (28), ഭാര്യ ഗോപിക (25) എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവര്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …