പത്തനംതിട്ട: പട്ടാപ്പകല്‍ നഗരത്തെ നടുക്കിയ ജൂവലറി കവര്‍ച്ചയില്‍ നിര്‍ണായക ട്വിസ്റ്റ്. കവര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പാട്ടീല്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം പൊലീസില്‍ കീഴടങ്ങി. എന്നാല്‍, അതിനോടകം തന്നെ പാട്ടീലിന്റെ ആസൂത്രണം മനസിലാക്കിയ പൊലീസിന് കീഴടങ്ങല്‍ നാടകം ബമ്പര്‍ ലോട്ടറിയായി. ശേഷിച്ച മൂന്നു പേര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് പത്തനംതിട്ട നഗരമധ്യത്തില്‍ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ മുത്താരമ്മന്‍ കോവിലിന് സമീപമുള്ള കൃഷ്ണ ജൂവലേഴ്സില്‍ നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഇതിന് പിന്നില്‍ മികച്ച ആസൂത്രണം ഉണ്ടായിരുന്നുവെന്ന് …