ശബരിമല: രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന എഐസിസി ജന:സെക്രട്ടറി കെ.സി.വേണുഗോപാല്‍ ശബരിമല ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഘടനാ ചുമതലയുള്ള എഐസിസി ജന:സെക്രട്ടറി അയ്യപ്പ സന്നിധിയിലെത്തിയത്. തൃശൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറി പഴകുളം മധു തുടങ്ങിയ നേതാക്കളും കെസിക്കൊപ്പം ദര്‍ശനം നടത്തി.തുടര്‍ന്ന് കെ.സി ഡല്‍ഹിയിലേക്ക് മടങ്ങി. അതേ സമയം ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്, തിരുവനന്തപുരം …