മസ്കത്ത്: ഫീസ് വര്‍ധനക്കെതിരായ പ്രതിഷേധ പരിപാടികള്‍ തുടര്‍ന്ന് വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ രക്ഷിതാക്കള്‍. ശനിയാഴ്ച പ്രിന്‍സിപ്പലുമായി മൂന്ന് ഘട്ടങ്ങളിലായി രക്ഷിതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ തയാറല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാനെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനാണ് രക്ഷിതാക്കളുടെ അടുത്ത നീക്കം. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് രക്ഷിതാക്കളുടെ പ്രതിനിധികള്‍ ബോര്‍ഡ് ചെയര്മാന് ഡോ. ബേബി സാം സാമുവലിനെ കണ്ട് ചര്‍ച്ച നടത്തും. 2019 – 2020 അധ്യായന …