കെ.എം.സി.സി പ്രബന്ധ മത്സരം: മുനീര്‍ മുട്ടുങ്ങല്‍ ഒന്നാം സ്ഥാനം നേടി

16 second read

മസ്‌കറ്റ്: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ’ ഈ നിലാവിന്റെ കൊടിയടയാളം ‘ പ്രബന്ധ മല്‍സരത്തില്‍ സലാല കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി മുനീര്‍ വി സി മുട്ടുങ്ങല്‍ ഒന്നാം സ്ഥാനം നേടി. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ പഠിക്കാന്‍ പുതു തലമുറക്ക് അവസരം നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിലൂടെ മസ്‌കറ്റ് കെഎംസിസി സൈബര്‍ വിങ് പ്രവാസലോകത്തെ ആകര്‍ഷിച്ചിരുന്നു.

പ്രയാസകരമായ സാഹചര്യങ്ങളെ അതിജീവിച്ച് ഇന്ത്യയിലെ മുസ്ലിം സമുദായത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തിയ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ വൈകാരിക ആശയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ വിമര്‍ശിക്കുന്നവര്‍ ലീഗിനെ പഠിക്കാന്‍ തയ്യാറാകണം. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവനും സ്വത്തും സംഭാവന ചെയ്ത മുസ്ലിം സമുദായത്തെ രാജ്യദ്രോഹികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാറിനും അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്കും രാജ്യസ്വാതന്ത്ര്യത്തിന്റെ അവകാശം പറയാന്‍ അര്‍ഹതയില്ല എന്ന കാര്യം ഓര്‍ക്കണമെന്നു സൈബര്‍ വിങ് ഭാരവാഹികള്‍ പറഞ്ഞു. ഖാലിദ് കുന്നുമ്മല്‍ മത്സര വിജയിയെ പ്രഖ്യാപിച്ചു. ഉസ്മാന്‍ സി.ടി.ഹുസ്സൈന്‍ വയനാട് നേതൃത്വം നല്‍കി മസ്‌കറ്റില്‍ നടക്കുന്ന പൊതുചടങ്ങില്‍ വിജയിക്കുള്ള പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …