തിരുവനന്തപുരം:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിത്ത് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സമിതി അറിയിച്ചു. പ്രതിഷേധ പരിപാടികളും ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ മൂലം കനത്ത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. അതിനാല്‍ …