ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം

16 second read

തിരുവനന്തപുരം:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിത്ത് ശബരിമല കര്‍മ്മസമിതി നാളെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയുടെ പിന്തുണ. ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി നാളെ ആഹ്വാനം ചെയ്തിട്ടുള്ള സംസ്ഥാന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സമിതി അറിയിച്ചു.

പ്രതിഷേധ പരിപാടികളും ഹര്‍ത്താല്‍ ആചരണവും തികച്ചും സമാധാനപരമായിരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അതേസമയം, ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ മൂലം കനത്ത നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. അതിനാല്‍ എല്ലാ കടകളും നാളെ തുറക്കും. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. അപ്രതീക്ഷിതമായി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് നേരത്തെ തന്നെ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു.

ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് വിവിധ സംഘടനകള്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മലപ്പുറം സ്വദേശി കനകദുര്‍ഗയും കോഴിക്കോട് സ്വദേശി ബിന്ദുവും പമ്പയിലെത്തിയത്. തുടര്‍ന്ന് തങ്ങള്‍ക്ക് ശബരിമല ദര്‍ശനം നടത്താന്‍ സുരക്ഷ വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. സംരക്ഷണമില്ലെങ്കിലും തങ്ങള്‍ മലകയറുമെന്ന നിലപാടിലായിരുന്നു. മഫ്തിയില്‍ ചില പൊലീസുകാരുടെ അകമ്പടിയോടെ പുലര്‍ച്ചെ 3.58ഓടെ സന്നിധാനത്തെത്തി. സന്നിധാനത്ത് രണ്ട് മിനിറ്റ് ചെലവിട്ട ശേഷം ഇവര്‍ തിരിച്ചിറങ്ങുകയും ചെയ്തു.

എന്നാല്‍ സാധാരണ ഭക്തര്‍ കയറുന്ന പതിനെട്ടാം പടിയിലൂടെ കയറ്റാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. ദര്‍ശനത്തിന് ശേഷം പൊലീസിന്റെ അകമ്പടിയോടെ തന്നെ ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. യുവതികള്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമായിട്ടില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…