അടൂര്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് / ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാര്‍ ശങ്കരപ്പിള്ള കുമ്പള്ളത്ത് അടൂര്‍ കടമ്പനാട്ടെ സുനിലിന്റെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു. സുനിലിന്റെ ആശ്രിതര്‍ക്ക് വേണ്ട സാമ്പത്തീക സഹായം തടസമില്ലാതെ ഉടന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ശങ്കരപ്പിള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നല്‍കി.
അടൂര്‍ കടമ്പനാട് സുനിലിന്റെ വസതിയില്‍ ഗ്ലോബല്‍ ചെയര്‍മാനോടൊപ്പം ഇന്‍കാസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി റെജി ഇടിക്കുള അടൂര്‍, അടൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു എസ്, അടൂര്‍ ഐ എന്‍ റ്റി യു സി വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍, കെ എസ് യു പത്തനംതിട്ടാജില്ലാ ജനറല്‍ സെക്രടറി ജോബിന്‍ കെ ജോസ് ,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടമ്പനാട് ഭാരവാഹികളായ വര്‍ഗീസ് കുരുവിള, ബിജുമാമന്‍ ,റോയി ജോയ്, വിനു വിന്‍സന്റ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു ഇന്‍കാസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് ന്റെ നേതൃത്വത്തില്‍ ഈ കുടുംബത്തിന് ഒരു കൈത്താങ്ങ് ആയി ഇന്‍കാസ് മുന്നോട്ട് പോകമെന്ന് സജി അറിയിച്ചു.