അടൂര്‍: ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന്, ഒമ്പതു മിനുട്ട് നേരം ഐക്യത്തിന്റെ ദീപം തെളിക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ചിലര്‍ ഇത് ഇരുകൈയും നീട്ടി സ്വീകരിച്ചു. മറ്റു ചിലര്‍ നിഷേധിച്ചു. ദീപം തെളിക്കാന്‍ ഓരോരുത്തരും അവരുടെ വഴികള്‍ കണ്ടെത്തി. ചെരാതും നിലവിളക്കും ചിലര്‍ കൊളുത്തി. മറ്റു ചിലര്‍ മെഴുകുതിരി കത്തിച്ചു. ഇനി ചിലര്‍ മൊബൈല്‍ ദീപം തെളിയിച്ചു. എന്നാല്‍, ഇതിലൊക്കെ വ്യത്യസ്തമായ ഒരു പാതയാണ് അടൂര്‍ നെല്ലിമുകള്‍ ചക്കൂര്‍ച്ചിറ ഭഗവതി ക്ഷേത്രത്തിലെ ശാന്തി ശരത് ശര്‍മ സ്വീകരിച്ചത്. അദ്ദേഹം രാത്രി ഒമ്പതു മണിയോടെ …