പത്തനംതിട്ട: പനങ്ങാട് കൊവിഡ് 19 നിരീക്ഷണത്തിലുള്ള യുവാവിന്റെ ഭാര്യാപിതാവും പെരുനാട്ടില്‍ വിദേശത്ത് നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ പിതാവും മരിച്ചു. ഇരുവരുടെയും സ്രവം പരിശോധനയ്ക്ക് അയയ്ക്കാന്‍ തയാറെടുത്ത് ആരോഗ്യവകുപ്പ്. കുളനട പനങ്ങാട് തെക്കേപുറത്തൂട്ട് വീട്ടില്‍ പിസി തോമസാണ് (71) ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ മരിച്ചത്. സെന്‍ട്രല്‍ ബാങ്കില്‍ നിന്നും മാനേജരായി വിരമിച്ചയാളാണ് തോമസ്. ഹൃദയ സംബന്ധമായ ചികിത്സയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് തോമസിന്റെ സ്രവം ശേഖരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മരുമകന് കഴിഞ്ഞ ദിവസം പനങ്ങാട് കൊവിഡ് നരീക്ഷണത്തില്‍ ആയിരുന്നു. …