തിരുവനന്തപുരം: ശബരിമലയില്‍ തിരുപ്പതി മോഡല്‍ ദര്‍ശനത്തിന് പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെ.എസ്.ആര്.ടി.സിയും ചേര്‍ന്നാണ് പദ്ധതി സജ്ജമാക്കുന്നത്. ശബരിമല ദര്‍ശനം പൂര്‍ണമായി ഓണ്‍ലൈന്‍ വഴിയാക്കുകയാണ് ലക്ഷ്യം. ശബരിമല യാത്ര, ദര്‍ശനം, താമസം, വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പൊലീസിന്റെ പുതിയ വെബ്സൈ?റ്റു വഴി ബുക്ക് ചെയ്യാം. ഓണ്‍ലൈന്‍ വഴി തീര്‍ത്ഥാടനം ബുക്ക് ചെയ്യുന്ന ഭക്തര്‍ക്ക് നിലയ്ക്കല്‍ പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എത്തിച്ചേരുന്ന സമയം മുന്‍കൂട്ടി അറിയാനാവും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കിട്ടുന്ന രസീതുകള്‍ സ്വീകരിക്കാന്‍ നിലയ്ക്കലില്‍ …