ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അജ്മാന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാന് സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ചൊവ്വാഴ്ച വൈകീട്ട് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പത്തു വര്‍ഷം മുമ്പ് നല്കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. എന്നാല്‍ വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. അജ്മാനിലെ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന് പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് …