ന്യൂഡല്‍ഹി: പ്രതിക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ പാകിസ്താനെ സഹായിക്കുകയും ഇന്ത്യയെ ദ്രോഹിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. കന്യാകുമാരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പാര്‍ട്ടികള്‍ മോദിയോടുള്ള വെറുപ്പ് കൊണ്ട് രാജ്യത്തേയും വെറുക്കുന്നു. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ലോകം പിന്തുണക്കുന്നു. എന്നാല്‍ ചില പാര്‍ട്ടികള്‍ മാത്രം പോരാട്ടത്തെ എതിര്‍ക്കുകയാണ്. ഇതില്‍ ആശ്ചര്യമില്ല, രാജ്യം ഒന്നടങ്കം സൈന്യത്തെ പിന്തുണക്കുന്നുണ്ട്. ദീര്‍ഘകാലമായി ഇന്ത്യ ഭീകരവാദത്തെ സഹിക്കുന്നു. ഇനി അതുണ്ടാകില്ല.. ഭീകരവാദത്തിന് ഉത്തരവാദികളായ ആളുകള്‍ ശിക്ഷിക്കപ്പെടണമെന്ന് രാജ്യം ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുമ്പൊരിക്കലും അവര്‍ക്കെതിരെ …