കോതമംഗലം: പിണവൂര്‍കുടി ആദിവാസി മേഖലയില്‍ കിണറ്റില്‍ വീണ കുട്ടിക്കൊമ്പനെ വനപാലകര്‍ എത്തി രക്ഷപ്പെടുത്തി. കരയ്ക്കുകയറ്റിയ ആനക്കുട്ടന് തടിച്ചുകൂടിയ ആളുകള്‍ക്ക് നേരേ പാഞ്ഞടുത്തപ്പോള്‍ ജനം ചിതറിയോടി. നേര്യമംഗലം റേഞ്ച് ഇഞ്ചത്തൊട്ടി സ്റ്റേഷന് പരിധിയില്‍പ്പെടുന്ന വെളിയത്തുപറമ്പ് ഭാഗത്ത് വനത്തോട് ചേര്‍ന്ന പ്രദേശത്ത് താമസിക്കുന്ന മുളക്കുളത്ത് കുര്യാക്കോസിന്റെ റബ്ബര്‍ത്തോട്ടത്തില്‍ കാടുമൂടിയ ഉപയോഗശൂന്യമായ കിണറ്റിലാണ് അഞ്ചു വയസ്സുള്ള ആനക്കുട്ടന് വീണത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചുറ്റുമതിലില്ലാത്ത ഉദ്ദേശം ഏഴ് അടിയോളം താഴ്ചയുള്ള കിണറ്റിില് നാലടിയോളം വെള്ളമുണ്ടായിരുന്നു. അസാധാരണമായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ട് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ ആന വീണത് …