തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവതരിപ്പിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച അങ്കമാലി എംഎല്‍എ റോജി.എം.ജോണിന്റെ വാക്കുകള്‍ നവ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പ്രളയാനന്തരം കേരളപുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ഒരു വീടിന് പോലും തറക്കല്ലിടാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ആലുവ താലൂക്കില്‍ മാത്രം ഭാഗീഗമായി തകര്‍ന്ന പതിനേഴായിരം വീടുകളില്‍ ഒന്നിനു പോലും ഒരു രൂപ സഹായം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിരവധിയായ മില്ലുകളില്‍ അരി ഉള്‍പ്പടെ കേടുപാടു സംഭവിച്ച് ചീഞ്ഞുനാറി കിടക്കുകയാണ്.അത് നീക്കം ചെയ്യാനുള്ള നടപടി ഉണ്ടായിട്ടില്ല. അങ്കമാലിയില്‍ മുന്നൂറ്റി അമ്പത്തിയേഴ് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ …