യു.കെ:അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനത്തിന്റെയും പെണ്‍കുട്ടിയോടുള്ള മോശം പെരുമാറ്റത്തിന്റെയും പേരില്‍ പെന്തക്കോസ്തു പാസ്റ്ററും പ്രവാചകനുമായ അടൂര്‍ വിന്‍സെന്റ് മനുവേലിനെ യുകെയില്‍ നിന്നും പുറത്താക്കി.
സന്ദര്‍ശന വിസയില്‍ യുകെയില്‍ എത്തിയ വിന്‍സെന്റ് പ്രാര്‍ത്ഥനക്കു ശേഷം ഭവനത്തില്‍ ഉള്ള പെണ്‍കുട്ടിയോട് രഹസ്യമായി ദൂത് പറയാനുണ്ട് എന്നുപറഞ്ഞു റൂമില്‍ കയറ്റി വാതില്‍ അടച്ചത്രോ!. പെണ്‍കുട്ടിക്ക് വേണ്ടി പ്രാത്ഥിച്ചു ദൂത് പറയാന്‍ തുടങ്ങി. പെണ്‍കുട്ടിയക്ക് മാറിന്റെ വളര്‍ച്ച കുറവാണെന്നും, താന്‍ പ്രാര്‍ത്ഥിച്ചാല്‍ അത്ഭുത രോഗശാന്തിയിലുടെ മാറിട വളര്‍ച്ചയുണ്ടാകുമെന്നും പ്രവചിച്ച് പറഞ്ഞു. ദൂത് കേട്ട പെണ്‍കുട്ടി പേടിച്ചു നിലവിളിച്ചു. പുറത്തിറങ്ങിയ പെണ്‍കുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവങ്ങള്‍ പുറം ലോകം അറിഞ്ഞു.
ഇദ്ദേഹത്തെ സ്‌പോണ്‍സര്‍ ചെയ്തിറക്കിയ ചര്‍ച്ച ഓഫ് ഗോഡ് പാസ്റ്റര്‍ക്കു ഇത് തലവേദനയായി. പ്രശ്‌നം വഷളാകുന്നു എന്നറിഞ്ഞ വിന്‍സെന്റ് പെണ്‍കുട്ടിക്ക് മനസിക പ്രോബ്ലം ആണെന്ന് പറഞ്ഞു രക്ഷപെടാന്‍ ശ്രമിച്ചു. മാധ്യമങ്ങള്‍ വിഷയത്തെ ഏറ്റെടുക്കും എന്ന് ബോധ്യമായപ്പോള്‍ വിന്‍സെന്റ് പ്രവാചകനെ കൊണ്ടുവന്നവര്‍ തന്നെ തിരിച്ചയച്ചു. യു കെ യില്‍ ചര്‍ച്ച് ഓഫ് ഗോഡ് പാസ്റ്റര്‍. സജി മാത്യുവാണ് ഈ തരികിട പാസ്റ്ററെ വിസിറ്റിങ്ങ് വിസക്കുവേണ്ട പേപ്പര്‍ നല്‍കി യു കെ യില്‍ ഇറക്കിയത്.
തുവയൂര്‍ സ്വദേശയായ ഇയാള്‍ ഇയാള്‍ മുന്‍പ് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അത്ഭുതരോഗശാന്തിയും പ്രവചനവും വിടുതലിന്‍ ശുശ്രൂഷ യുമായി ‘ജീസസ് വിന്‍ പ്രയര്‍ മിനിസ്ട്രി’ എന്നപേരില്‍ അടൂര്‍ കേന്ദ്രമാക്കി പുതിയ പെന്തക്കോസ്തു സഭയുമായി ഇറങ്ങി. നിരവധി മാര്‍ത്തോമ്മാക്കാരെ ശിശുസ്‌നാനം തെറ്റാണെന്ന് പഠിപ്പിച്ച് ആഫ്രിക്കന്‍ പായലില്‍ മുക്കിയെടുത്തു. ഇത് നല്ല വരുമാന മാര്‍ഗ്ഗം ആയതിനാല്‍ ഇയാളുടെ മകനും ഇപ്പോള്‍ പ്രവചനവും അത്ഭൂതരോഗശാന്തിയും പ്രാക്ടീസ് ചെയ്ത് പിതാവിന്റെ അതേ പാതയിലാണ് പ്രവര്‍ത്തനം. ഇന്നിപ്പോള്‍ കോടികള്‍ ആസ്തിയുള്ള ഒരു ആത്മീയ കച്ചവടമായി ആടൂര്‍ കേന്ദ്രീകരിച്ച് ‘ജീസസ് വിന്‍ പ്രയര്‍ മിനിസ്ട്രി’ പ്രവര്‍ത്തിക്കുന്നു.
കള്ള പ്രവചനവും തട്ടിപ്പും വെട്ടിപ്പുമായി അനേകം പ്രാവശ്യം ഗള്‍ഫ് രാജ്യങ്ങളിലും ചില വര്‍ഷം മുന്‍പ് അമേരിക്കയിലും ഇപ്പോള്‍ ബ്രിട്ടനിലും (യു.കെ ) എത്തി. അമേരിക്കയില്‍ വന്നു താമസിച്ച ഒട്ടു മിക്ക വീടുകളിലും തട്ടിപ്പുകള്‍ കാട്ടിയതിനാല്‍ പലരും വീട്ടില്‍ നിന്നും ഇറക്കി വിട്ടിട്ടും ഉണ്ട്. ഇത് ബഹറിനിലും സംഭവിച്ചു
മാര്‍ത്തോമ്മ- സി എസ് ഐ കുടുംബങ്ങളില്‍ ചെന്ന് സ്‌നാനത്തെക്കുറിച്ചും മറ്റ് സഭാപാരമ്പര്യങ്ങളെക്കുറിച്ചും ദുരുപദേശങ്ങള്‍ കുത്തിവച്ചും, കള്ളപ്രവചനങ്ങള്‍ പറഞ്ഞ് ഭയപ്പെടുത്തിയും പ്രധാനമായും സ്ത്രീകളെ പാട്ടിലാക്കി കുടുംബത്തെ മുഴുന്‍ മാര്‍ത്തോമ്മാ വിശ്വാസങ്ങളില്‍ നിന്നും അടര്‍ത്തിയെടുക്കുക എന്നതാണ് പ്രവര്‍ത്തന ശൈലി.
ഇത്തരം കള്ളപ്രവാചകന്‍മാരില്‍ നിന്നും പാസ്റ്റര്‍മാരില്‍ നിന്നും എല്ലാ വിശ്വാസികളും വളരെ സൂക്ഷിച്ച് …