ദോഹ: മൊബൈല്‍, ടെലിഫോണ്‍ തുടങ്ങി വാര്ത്താവിനിമയോപകരണങ്ങള് വില്‍ക്കുന്ന കടകളില്‍ നടത്തിയ പരിശോധനയില്‍, ക്രമക്കേടു കണ്ടെത്തിയ 35 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കിയതായി കമ്യുണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (സിആര്‍എ). ലൈസന്‍സ് ഇല്ലാതെയാണ് പലസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. സിആര്‍എയിലെ ടെക്നിക്കല്‍ ഇന്‍സ്പെക്ടര്‍മാരാണ് പരിശോധന നടത്തിയത്. സാമ്പത്തിക, വാണിജ്യ മന്ത്രാലയത്തിന്റെയും നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സ്ഥാപനങ്ങളാണെങ്കിലും ആര്ടിടിഇ (റേഡിയോ ആന്‍ഡ് ടെലികമ്യുണിക്കേഷന്‍സ് ഡിവൈസെസ് ആന്‍ഡ് എക്യുപ്മെന്റ്സ്) വിഭാഗത്തിലുള്ള വാര്ത്താവിനിമയോപകരണങ്ങള് വില്‍ക്കുന്നതിന് സിആര്‍എയുടെ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. മാളുകള്‍, സൂക്കുകള്‍ തുടങ്ങി രാജ്യത്തെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 78 …