ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. പാര്‍ലമെന്റിലെ സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242ാം നമ്പര്‍ മുറിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കമ്പ്യൂട്ടര്‍ സിപിയുവില്‍ നിന്നാണ് തീ പടര്‍ന്നത്. 20മിനിറ്റിനകം തീയണച്ചെന്നാണ് വിവരം.