ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

17 second read

ന്യൂഡല്‍ഹി : യെമനില്‍ ഭീകരരുടെ പിടിയില്‍നിന്നു മോചിപ്പിക്കപ്പെട്ടതിനുശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ജോസ് കെ. മാണി എംപി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

റോമില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നു രാവിലെയാണ് ഫാ. ടോം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. കേരളത്തില്‍ നിന്നുള്ള എംപിമാരും സഭാപ്രതിനിധികളും വിമാനത്താവളത്തിലെത്തിയിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…