ടെക്സസ്: ടെക്സാസിലെ എല്‍ പസോയില്‍ നടന്ന വെടിവയ്പില്‍ മലയാളിയായ വിമുക്ത സൈനികന് കൊല്ലപ്പെട്ടു. ഇമ്മാനുവേല്‍ വിന്‍സെന്റ് പകലോമറ്റമാണു (ജെയ്സണ്‍) വെടിയേറ്റു മരിച്ചത്. രാവിലെ 11നു ജോണ്‍ കണ്ണിന്‍ഗാമിലെ പാര്‍ക്കിങ് ഏരിയയില്‍ ഇമ്മാനുവേല്‍ വിന്സെന്റിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം തുടരുന്നതിനാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എല്‍ പാസൊ പൊലീസ് അന്വേഷിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ടില്‍ നിന്നു യുഎസ് എയര്‍ഫോര്‍സിന്റെ ആര്‍ഓടിസി പ്രോഗ്രാമിലേക്ക് ഇമ്മാനുവേല്‍ തിരഞ്ഞെടുക്കപ്പെടുകയും വിദ്യാഭ്യാസത്തിനു …