വെടിവയ്പില്‍ മലയാളിയായ വിമുക്ത സൈനികന്‍ കൊല്ലപ്പെട്ടു

17 second read

ടെക്‌സസ്: ടെക്സാസിലെ എല്‍ പസോയില്‍ നടന്ന വെടിവയ്പില്‍ മലയാളിയായ വിമുക്ത സൈനികന്‍ കൊല്ലപ്പെട്ടു. ഇമ്മാനുവേല്‍ വിന്‍സെന്റ് പകലോമറ്റമാണു (ജെയ്‌സണ്‍) വെടിയേറ്റു മരിച്ചത്. രാവിലെ 11നു ജോണ്‍ കണ്ണിന്‍ഗാമിലെ പാര്‍ക്കിങ് ഏരിയയില്‍ ഇമ്മാനുവേല്‍ വിന്‍സെന്റിനു നേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്വേഷണം തുടരുന്നതിനാല്‍ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എല്‍ പാസൊ പൊലീസ് അന്വേഷിക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് കണക്ടിക്കട്ടില്‍ നിന്നു യുഎസ് എയര്‍ഫോര്‍സിന്റെ ആര്‍ഓടിസി പ്രോഗ്രാമിലേക്ക് ഇമ്മാനുവേല്‍ തിരഞ്ഞെടുക്കപ്പെടുകയും വിദ്യാഭ്യാസത്തിനു ശേഷം മിലിറ്ററിയില്‍ ജോലിക്കു പ്രവേശിക്കുകയും ചെയ്തു. 2012ല്‍ യുഎസ് മിലിറ്ററിയിലെ ക്യാപ്റ്റന്‍ പദവിയിലിരുന്നാണ് അദ്ദേഹം വിരമിച്ചത്. യുഎസ് മിലിറ്ററിക്ക് ഒപ്പം രണ്ടു തവണ ഇറാഖിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്,

പാലാ സ്വദേശി മാണി പകോലോമറ്റത്തിന്റെയും എലിസബത്ത്പകലോമറ്റത്തിന്റെയും മൂന്നാമത്തെ മകനായി ന്യൂയോര്‍ക്കിലാണ് ഇമ്മാനുവേല്‍ ജനിച്ചത്. അവിവാഹിതനാണ്. ജോ, ജെയിംസ്, ജെഫ്റി എന്നിവരാണു സഹോദരങ്ങള്‍. സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി ഏഴിന് ഹാര്‍ട്ടഫോര്‍ഡിലെ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിയില്‍ രാവിലെ 11നു ആരംഭിക്കും. കുര്‍ബ്ബാനയ്ക്ക് ശേഷം സൈനിക ആദരവുകളോടെ മിഡില്‍ടൗണിലെ ദി സ്റ്റേറ്റ് വെറ്ററന്‍സ് സിമെട്രിയില്‍ സംസ്‌കാരം നടക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍: ഭര്‍ത്താവ് രാഹുല്‍ പി.ഗോപാലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്…