മസ്കത്ത്: കല്യാണ്‍ ജ്വല്ലേഴ്സ് മൂന്നു ഷോറൂമുകളുമായി ഒമാനില്‍ സാന്നിധ്യം ഉറപ്പിക്കുന്നു. മൂന്നു ഷോറൂമുകളും ഡിസംബര്‍ 29ന് ഉദ്ഘാടനം ചെയ്യും. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആഗോള ബ്രാന്‍ഡ് അംബാസഡറും ഇതിഹാസ ചലച്ചിത്രതാരവുമായ അമിതാഭ് ബച്ചന് മറ്റ് ബ്രാന്‍ഡ് അംബാസഡര്‍മാരായ പ്രഭു ഗണേശന്, നാഗാര്‍ജുന, ശിവ്രാജ് കുമാര്‍, മഞ്ജു വാര്യര്‍ എന്നിവരും സന്നിഹിതരാകും. കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. മൊബേല നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, റൂവി ഹൈസ്ട്രീറ്റ്, അവന്യൂസ് മാള്‍ എന്നിവിടങ്ങളിലാണ് …