പത്തനംതിട്ട: ഇതസംസ്ഥാനങ്ങളില് നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന് ഏര്‍പ്പെടുത്തുന്നതില്‍ ജില്ലാ ഭരണകൂടത്തിനുണ്ടായ വന്‍ വീഴ്ച മറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ മുഖേനെ നുണപ്രചാരണം. തങ്ങള്‍ എല്ലാം സമയബന്ധിതമായി ചെയ്തുവെന്ന് ചുമതലയുള്ള ഉദ്യോഗസ്ഥന് മുഖേനെ ജില്ലാ ഭരണകൂടം നല്കിയ വിശദീകരണം പൊളിച്ചടുക്കി നടുറോഡില്‍ കുടുങ്ങിയ വിമുക്തഭടന്റെ സഹോദരന്റെ ഫേസ് ബുക്ക് പോസ്റ്റ്. ജില്ലാ കലക്ടറെ സഹിതം തുറന്നു കാട്ടുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ മുഖം രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങള്‍ വലിച്ചു കിറി ഒട്ടിച്ചിരിക്കുകയാണ് പ്രക്കാനം സ്വദേശി പി.കെ. സുനില്‍ കുമാര്‍. സുനിലിന്റെ സഹോദരനും വിമുക്തഭടനുമായ പി.കെ. ഷൈനും കുടുംബവുമാണ് …