കൊല്ലം: ലോക്ഡൗണ്‍ കൊടുമ്പിരിക്കൊണ്ട കാലത്ത് പൊലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണം ചിരിക്കാന്‍ ഏറെ വക നല്‍കിയിരുന്നു. ഉടുതുണിയും പറിച്ച് തലയില്‍ ഇട്ടും കളിച്ചു കൊണ്ടിരുന്ന കാരംസ് ബോര്‍ഡ് പരിചയാക്കിയും ആകാശ നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടുന്നവരെ കണ്ട് നാമെല്ലാം ചിരിച്ചു മറിഞ്ഞു. ലോക്ഡൗണിന് അയവു വന്നതോടെ ഡ്രോണുകള്‍ എങ്ങോ പോയി മറഞ്ഞു. എന്നാലും അക്കാലത്തെ മീഡിയ മാനിയ പോകാതെ അവശേഷിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ട്. അത്തരത്തില്‍ ഒരു കൂട്ടരാണ് ശൂരനാട് പൊലീസ്. ഡ്രോണ്‍ കാലം സമ്മാനിച്ച മീഡിയ മാനിയ അവര്‍ക്കിപ്പോഴും തുടരുന്നു. പോകുന്നിടത്തെല്ലാം വീഡിയോ എടുക്കുന്നത് ശീലമാക്കി.
കഴിഞ്ഞ ദിവസം വീട്ടില്‍ വാറ്റിക്കൊണ്ടിരുന്ന മൂന്നു പേരെ പൊലീസ് സംഘം പിടികൂടിയിരുന്നു. ഇവരെ വാറ്റു നടക്കുന്നതിന് സമീപത്ത് നിര്‍ത്തി പൊലീസ് വീഡിയോ പിടിച്ച് സിനിമ ഇറക്കിയിരിക്കുകയാണ്. പശചാത്തല സംഗീതം ഒക്കെ ചേര്‍ത്ത് സംഗതി ജോറാണ്. കുറേ വാറ്റ് ഉപകരണങ്ങളും കുടവയറന്മാരുമല്ലാതെ പൊലീസിന്റെ സാഹസികത ഒന്നുമല്ല, ദൃശ്യങ്ങളില്‍ ഉള്ളത്. ഒരു എസ്ഐ മാത്രം ഇവരെ സാഹസികമായി കീഴ്പ്പെടുത്തിയ മട്ടി നില്‍ക്കുന്നുണ്ട്. വീഡിയോ എടുത്ത് ശൂരനാട് പൊലീസ് എന്ന് വാട്ടര്‍മാര്‍ക്കും ഇട്ട് പശ്ചാത്തല സംഗീതവും ചേര്‍ത്താണ് പൊലീസ് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയ്ക്ക് എതിരേ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടനവും ശക്തമാണ്.