കോഴിക്കോട്: ഫെബ്രുവരി 21-ന് മൈസൂരുവിനടുത്ത് ഹുന്‍സൂരില്‍ കല്ലട ബസ് അപകടത്തില്‍പ്പെടാന്‍ കാരണമായത് ഡ്രൈവറുടെ തോന്ന്യവാസവും അമിത വേഗതയുമെന്ന് യാത്രക്കാരി. അപകടത്തില്‍പ്പെട്ട ബസില്‍ യാത്ര ചെയ്തിരുന്ന അമൃതയാണ് ഫെയ്സ്ബുക്ക് ലൈവിലൂടെ ബസിന്റെ അമിത വേഗതയ്ക്കെതിരേ രംഗത്തെത്തിയത്. കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോളാണ് അപകടം സംഭവിച്ചതെന്ന വിവരം സത്യമല്ലെന്നും അമിതവേഗം കാരണമാണ് അപകടം സംഭവിച്ചതെന്നും അമൃത പറഞ്ഞു. ” അപകടത്തെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ സത്യമല്ല. എന്റെ തൊട്ടടുത്ത സീറ്റില്‍ കിടന്നിരുന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ആ പെണ്‍കുട്ടി മഹാരാഷ്ട്ര സ്വദേശിനിയാണ്. മലയാളിയല്ല. കാറിനെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടം സംഭവിച്ചതെന്ന വാര്‍ത്തയും …