പത്രികാ സമര്‍പ്പണത്തിന് ഇനി അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം: ബിജെപി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങൂന്നില്ല: വട്ടിയൂര്‍ക്കാവില്‍ കുമ്മനവും കോന്നിയില്‍ സുരേന്ദ്രനും അരൂരില്‍ പ്രകാശ്ബാബുവും ഏതാണ്ട് ഉറപ്പിച്ചു: ഇന്നുച്ചയ്ക്ക് ശേഷം പ്രഖ്യാപനം: സ്ഥാനാര്‍ഥി നിര്‍ണയം ആര്‍എസ്എസ് സമ്മര്‍ദത്തില്‍ പത്തനംതിട്ട: അഞ്ചു മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പത്രികാ സമര്‍പ്പണത്തിന് ഇനി ബാക്കിയുള്ളത് ഏതാനും മണിക്കൂറുകള്‍. ഇന്നും നാളെയും പത്രിക നല്കാന് കഴിയില്ല. തിങ്കളാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെയുള്ള ചുരുങ്ങിയ സമയം കൊണ്ട് പത്രികാ സമര്‍പ്പണം നടത്തണം. എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ രംഗത്ത് ഇറങ്ങി കഴിഞ്ഞു. …