തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ അഖില്‍ ചന്ദ്രനെന്ന സ്വന്തം സഖാവിനെ എസ്എഫ്ഐ നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഘര്‍ഷത്തിനു തൊട്ടുമുന്‍പ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും കേസിലെ രണ്ടാംപ്രതിയുമായ എ.എന്‍. നസീം ഫോണില്‍ ‘ചിലരോടു’ സംസാരിച്ചിരുന്നുവെന്നു സംഭവസ്ഥലത്തുണ്ടായിരുന്ന എസ്എഫ്ഐ പ്രവര്ത്തകന് സി.ആദര്‍ശ്. ആ സംഭാഷണത്തിനുശേഷമാണ് ‘നമുക്ക് അടിച്ചുതന്നെ തീര്ക്കാ’മെന്ന് നസീം ഒന്നാംപ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത് അഖിലിനെ കുത്തിവീഴ്ത്തും മുന്‍പ് തന്റെ നേര്‍ക്കും കത്തിവീശിയതായി ആദര്‍ശ് പറയുന്നു. അഖിലിന്റെ ഉറ്റസുഹൃത്തും മൂന്നാംവര്‍ഷ ചരിത്രവിദ്യാര്ഥിയും എസ്എഫ്ഐ ഡിപാര്‍ട്ട്മെന്റല്‍ കമ്മിറ്റി അംഗവുമായ ആദര്‍ശ്