വള്ളികുന്നം: പൊലീസ് കുപ്പായമണിഞ്ഞതിന്റെ അഞ്ചാം വര്‍ഷിക ദിനത്തിലാണു സൗമ്യയുടെ ദാരുണാന്ത്യം. 2014 ജൂണ്‍ 15ന് ആണു സൗമ്യ പൊലീസ് സേനാംഗമായത്. എരിഞ്ഞുതീര്ന്നതു മറ്റൊരു ജൂണ്‍ 15ന്.ബിരുദ വിദ്യാര്‍ഥിനിയായിരിക്കുമ്പോഴാണു സൗമ്യ വിവാഹിതയായത്. 2 കുട്ടികള്‍ ജനിച്ചതിനു ശേഷമാണു പൊലീസ് ടെസ്റ്റ് എഴുതി ജോലി നേടിയത്. കൊല്ലം ക്ലാപ്പന തണ്ടാശേരില്‍ പുഷ്പാകരന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകളാണ്. ഇന്ദിര തയ്യല്‍ജോലിയും മറ്റും ചെയ്താണു സൗമ്യയെയും സഹോദരി രമ്യയെയും പഠിപ്പിച്ചത്. അബുദാബിയിലുള്ള സഹോദരി ഇന്നലെ എത്തി.എല്ലായ്പോഴും സന്തോഷത്തോടെയാണു സൗമ്യ മറ്റുള്ളവരോട് ഇടപെട്ടിരുന്നത്. ജോലിയില്‍ തികഞ്ഞ കൃത്യനിഷ്ഠയും പാലിച്ചിരുന്നു. സൗമ്യയുടെ കീഴില്‍ …