കൊച്ചി: യാത്രക്കാരെ അതി ക്രൂരമായി തല്ലി ചതച്ച സംഭവത്തില്‍ മലയാളികളുടെ പ്രതിഷേധം ഫലം കണ്ടു വരുന്നു. കല്ലട ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്യാതെ പൂര്‍ണ്ണമായും ബഹിഷ്ക്കരിച്ചിരിക്കുകയാണ് യാത്രക്കാര്‍. കൊലയാളി ബസില്‍ യാത്ര ചെയ്യില്ല എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് മലയാളികള്‍. ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരും റദ്ദ് ചെയ്ത് മറ്റു ബസുകളെ ആശ്രയിച്ചിരിക്കുകയാണ്. ആഴ്ചാവസാനം കല്ലടയുടെ ബസ് ടിക്കറ്റ് കിട്ടാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളായി ബുക്കിങ്ങുകളൊന്നും കിട്ടാതെ നട്ടംതിരിയുകയാണ് സുരേഷ് കല്ലടയുടെ ബസുകള്‍. മിക്ക ബസുകളും ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്കും …