ഇന്ത്യയുടെ വീരപുത്രന് വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് രാജ്യം. മടങ്ങിവരവിനു പിന്നാലെ ആദരവ് പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മീശ സ്റ്റൈല്‍ അനുകരിക്കുകയാണ് യുവാക്കള്‍. അഭിനന്ദന്റെ മീശ തരംഗമാകുമെന്നു ഫാഷനിസ്റ്റുകള്‍ പ്രവചിച്ചിരുന്നു. ഇതു യാഥാര്‍ഥ്യമാക്കി കൊണ്ടു നിരവധി ചിത്രങ്ങളാണു സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ‘ഹാന്‍ഡില്‍ ബാര്‍’ എന്നാണ് അഭിനന്ദന്റെ സ്റ്റൈലിഷ് മീശയുടെ പേര്. താടിയും മീശയും യോജിപ്പിക്കുമ്പോള്‍ ഇരുചക്രവാഹനങ്ങളുടെ ഹാന്‍ഡിലിനോടു സാമ്യതയുള്ള രൂപമായി മാറുന്നു. ഇതുകൊണ്ടാണു ഹാന്‍ഡില്‍ ബാര്‍ സ്റ്റൈല്‍ എന്നു വിളിക്കുന്നത്. എന്നാല്‍ ‘ഗണ്‍സ്ലിങ്ങര്‍’ എന്ന ഓമനപ്പേരിലാണ് ഇന്ത്യയില്‍ ഈ സ്റ്റൈല്‍ പ്രശസ്തമാകുന്നത്. …