മനാമ: നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കു ബഹ്റൈനില്‍ നിന്നു കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കും യാത്ര നിരക്കില്‍ ഇളവ് ലഭിക്കുന്നതിന് അടിയന്തിര ഇടപെടല്‍ അഭ്യര്‍ഥിച്ചു ബഹ്റൈന്‍ കേരളീയ സമാജം, മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം സമര്‍പ്പിച്ചു. ഇതു നടപടികള്‍ക്കായി ഗതാഗത വകുപ്പിലെ ഏവിയേഷന്‍ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു മറുപടി ലഭിച്ചതായി ബികെഎസ് ആക്റ്റിങ് പ്രസിഡന്റ് പി.എന്‍. മോഹന്‍രാജ്, ജനറല്‍ സെക്രട്ടറി എം.പി. രഘു എന്നിവര്‍ അറിയിച്ചു. ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരം യാത്ര ഇളവുകള്‍ ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ട …