ഡോ. വി.ടി. വിനോദിനെ കോടിയേരി ബാലകൃഷ്ണന്‍ അഭിനന്ദിച്ചു

16 second read

മസ്‌കത്ത് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടി ഒമാനില്‍ തിരിച്ചെത്തിയ ഡോ. വി.ടി. വിനോദിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിനന്ദിച്ചു. ഒമാനിലെ കേരള വിംഗ് സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കാന്‍ ഒമാനിലെത്തിയതായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

കേരള വിങ് അംഗം കൂടിയായ വി.ടി. വിനോദ് ഒമാനിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യമാണ്. ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നേടിയ ഏക മലയാളി ആയിരുന്നു വി.ടി.വിനോദ്.പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ പി.എം. ജാബിര്‍, കേരള വിങ് കണ്‍വീനര്‍ രതീശന്‍ തുടങ്ങി കേരള വിങ് പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം വി.ടി.വിനോദിനെ അഭിനന്ദനം അറിയിക്കാന്‍ എത്തിചേര്‍ന്നിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …