വീടില്ലാത്തവര്‍ക്ക് വീടൊരുക്കി ബി ആന്‍ഡ് യു ഫൗണ്ടേഷന്‍

17 second read

അടൂര്‍:സഹജീവികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനും അവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനും മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബി ആന്‍ഡ് യു ഫൗണ്ടേഷന്‍. പത്തനംതിട്ട, കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ഇത്. നിര്‍ധനരും ആലംബഹീനരായവര്‍ക്കും കിടപ്പാടവും ചികിത്സാ സഹായങ്ങളും സ്വയംതൊഴില്‍ പര്യാപ്തത നേടാനുള്ള സഹായങ്ങള്‍ നല്‍കുന്നതുമാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ദുബായ് കേന്ദ്രമാക്കി സംഘടന പ്രവര്‍ത്തിക്കുന്നു. സ്വയംതൊഴില്‍ മേഖലയില്‍ കൂടുതല്‍ ആളുകളെ എത്തിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ഇപ്പോഴത്തെ ലക്ഷ്യം. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ അറുപതോളം കുടുംബങ്ങള്‍ക്ക് ബി.ആന്‍ഡ്.യു സെല്‍ഫ് എംപവര്‍മെന്റ് പ്രോഗ്രാം വഴി സ്വയം തൊഴിലിന് സഹായം നല്‍കി. അവരെല്ലാം സ്വന്തം വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് നയിക്കുന്നു. സാധാരണക്കാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട് ഈ സംഘടന. ഇതിന്റെ ഭാഗമായി തുടക്കമിട്ട പദ്ധതിയാണ് ബി ആന്‍ഡ് യു. ഹോം ഫോര്‍ ഹോം ലെസ്. 18 വീടുകള്‍ ഇതുവരെ പുനരുദ്ധാരണം നടത്തി.

പുതിയത് വച്ചും നല്‍കിയിട്ടുണ്ട്. കൂടാതെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം, ചികിത്സ ഉപകരണങ്ങള്‍, കിടക്കകള്‍, തയ്യല്‍ മെഷിനുകള്‍ എന്നിവയും നല്‍കിക്കഴിഞ്ഞു. കോവിഡ് സമയത്ത് ഏഴംകുളം ജനമൈത്രി എന്ന സംഘടനയുമായി ചേര്‍ന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ബി.ആന്‍ഡ്.യു. നടത്തിയത്. വിവാഹം നടത്തുന്നതിന് ഒട്ടേറെ സഹായങ്ങള്‍ നല്‍കി. ജില്ലയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ 20 കുട്ടികളെ ഈ സംഘടന പഠിപ്പിക്കുന്നുണ്ട്.

ഏഴ് വര്‍ഷം മുമ്പാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യം ചികിത്സാ സഹായത്തില്‍ തുടങ്ങിയതാണ്. പിന്നീട് പല തരത്തില്‍ പ്രയാസം അനുഭവിക്കുന്നവര്‍ ഫൗണ്ടേഷനെ തേടിയെത്തി. ഒരു രീതിയിലുള്ള സാമ്പത്തിക സഹായവും എവിടെ നിന്നും വാങ്ങാ തെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന നടത്തുന്നത്. സംഘടനയുടെ അമരക്കാര്‍ ദുബയില്‍ നടത്തുന്ന വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും ഒരു ഭാഗം ഇത്തരം പ്രവര്‍ത്തനത്തിനുവേണ്ടി മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…