കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം: ബസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

17 second read

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ കഴിഞ്ഞ മാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം നടത്തി സര്‍വീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ഡിപ്പായിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തത്.

ചെങ്ങന്നൂരില്‍ നിന്നും പാലക്കാട്ടേക്ക് നടത്തിയ സര്‍വീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നു കണ്ടാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …