ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ക്ക് 22.6 ലക്ഷം രൂപ

17 second read

അബുദാബി: ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ക്ക് 22.6 ലക്ഷം രൂപ (ഒരു ലക്ഷം ദിര്‍ഹം) വീതം സമ്മാനം. ദുബായില്‍ ഐടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന അജയ് വിജയന്‍(41), ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മുജീബ് പാക്യാര(33), അജ്മാനില്‍ ജോലി ചെയ്തുവരുന്ന ഫിറോസ് കുഞ്ഞുമോന്‍(40) എന്നിവരാണ് ലക്ഷാധിപതികളായ മലയാളികള്‍. കൂടാതെ മുംബൈ സ്വദേശിയും ഷാര്‍ജയില്‍ പ്രോജക്ട് മാനേജരുമായ മുഹമ്മദ് അസ്ഹറുല്‍(54) ആണ് നാലാമത്തെ വിജയി.

2008ല്‍ യുഎഇയിലെത്തിയ അജയ് വിജയന്‍ കഴിഞ്ഞ 8 വര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ടിക്കറ്റെടുത്തത്. സമ്മാനം ലഭിച്ച വിവരം അറിഞ്ഞുയുടന്‍ ഭാര്യയേയും നാട്ടിലെ മാതാപിതാക്കളെയുമാണ് ആദ്യം അറിയിച്ചതെന്ന് അജയ് പറഞ്ഞു. അവര്‍ക്കെല്ലാം വളരെ സന്തോഷമായി. ഭാര്യയോടും 2 മക്കളോടൊപ്പമാണ് ദുബായില്‍ താമസിക്കുന്നത്. മക്കളുടെ ഭാവിക്ക് വേണ്ടി പണം നിക്ഷേപിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടെ താമസിക്കുന്ന 7 പേരോടൊപ്പമാണ് മുജീബ് പാക്യാര ടിക്കറ്റെടുത്തത്. കഴിഞ്ഞ 2 വര്‍ഷമായി സംഘം ഭാഗ്യം കാത്തിരിക്കുന്നു. ഗര്‍ഭിണിയായ ഭാര്യ ആശുപത്രിയിലാണ്. ജനിക്കാന്‍ പോകുന്ന കുഞ്ഞാണ് ഭാഗ്യം കൊണ്ടുവന്നതെന്ന് കരുതുന്നു. പണം സുഹൃത്തുക്കളുമായി പങ്കുവയ്ക്കും. തന്റെ ഓഹരി വായ്പ തിരിച്ചടയ്ക്കാനും ഉപയോഗിക്കുമെന്ന് മുജീബ് പറഞ്ഞു.

ഡ്രൈവറായി ജോലി ചെയ്യുന്ന ഫിറോസ് കുഞ്ഞുമോന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഒരു മാസവും വിടാതെ 20 കൂട്ടുകാരോടൊപ്പം ടിക്കറ്റെടുക്കുന്നു. 2009 മുതല്‍ ടിക്കറ്റെടുക്കുന്ന മുഹമ്മദ് അസ്ഹറുല്‍ ഇത് രണ്ടാം തവണയാണ് ബിഗ് ടിക്കറ്റ് വിജയിയാകുന്നത്. നേരത്തെ 2017ല്‍ 40,000 ദിര്‍ഹം സമ്മാനം ലഭിച്ചിരുന്നു. ഇദ്ദേഹം ഒറ്റയ്ക്കാണ് ടിക്കറ്റെടുക്കാറ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…