കന്നിയങ്കത്തില്‍ തന്നെ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എ

18 second read

കോട്ടയം: ഓഗസ്റ്റ് എട്ട്- പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെയാണ് ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പുതുപ്പള്ളി കോട്ട കാക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മകനെക്കാള്‍ യോജിച്ച മറ്റൊരു പോരാളിയില്ലെന്ന് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. സെപ്റ്റംബര്‍ എട്ട്- ഒരു മാസത്തിനപ്പുറം പുതുപ്പള്ളിയില്‍ അങ്കം ജയിച്ചു വരുന്ന ചാണ്ടി ഉമ്മന്‍ ഈ നിയമസഭയില്‍ ഏറ്റവും ഭൂരിപക്ഷമുള്ള യുഡിഎഫ് എംഎല്‍എയാണ്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ അതിവേഗം, ബഹുദൂരം മുന്നേറിയ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 37,719 എന്ന സംഖ്യയിലാണ് ഫിനിഷ് ചെയ്തത്. ഒരിക്കല്‍ പോലും എതിരാളികള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ അവസരം കൊടുക്കാതെയായിരുന്നു ചാണ്ടി ഉമ്മന്റെ കുതിപ്പ്. വോട്ടെണ്ണല്‍ തുടങ്ങി ഓരോ നിമിഷവും അദ്ദേഹം കൃത്യമായി ലീഡുനില ഉയര്‍ത്തി. ഒരു ഘട്ടത്തില്‍ നാല്‍പതിനായിരം കടന്നും മുന്നേറിയ ലീഡ് നില അവസാന കണക്കുകളില്‍ 37,719 ല്‍ എത്തുകയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …