പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി കുത്തിവെച്ചു

17 second read

പാലക്കാട്: പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി കുത്തിവെച്ചു. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്‌സിന്‍ മാറി നല്‍കിയത്. ബിസിജി കുത്തിവെപ്പാണ് എടുക്കേണ്ടി ഇരുന്നത്. കുഞ്ഞിന് ഇതിന് പകരം നല്‍കിയത് പോളിയോ വാക്‌സിനാണ്. നിലവില്‍ കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് ആണ് വാക്‌സിന്‍ മാറി നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ അനസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. നിലവില്‍ കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …