ഉമ്മന്‍ചാണ്ടി കയറിയ ഒറ്റയടിപ്പാലം ശരിക്കും ആരുടേത്?

18 second read

കോട്ടയം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് ചൂട് പടര്‍ന്നതോടെ ആരോപണ, പ്രത്യാരോപണങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി ഇരുമുന്നണികളും. പുതുപ്പള്ളിയില്‍ വികസനമില്ല എന്ന ആരോപണത്തിന് ആക്കം കൂട്ടാന്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒറ്റയടി പാലത്തിലൂടെ പോകുന്ന ചിത്രം പ്രചരിപ്പിച്ചവര്‍ വെട്ടിലായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി നടന്ന പാലം ഉള്‍പ്പെടുന്ന മണ്ഡലം സിപിഎം എംഎല്‍എ ആയിരുന്ന സുരേഷ് കുറുപ്പിന്റേതാണെന്നു വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കുഞ്ഞ് ഇല്ലംപള്ളി സമൂഹമാധ്യമത്തില്‍ ചിത്രം സഹിതം പോസ്റ്റ് ചെയ്തു. ഇപ്പോള്‍ ആ സ്ഥലത്തെ എംഎല്‍എ മന്ത്രി വി.എന്‍.വാസവന്‍ ആണെന്നും പോസ്റ്റില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി പാലത്തിലൂടെ പോകുന്ന ചിത്രം 2016 നവംബര്‍ 27-ന് താന്‍ മൊബൈലില്‍ പകര്‍ത്തിയതാണെന്നും തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കലില്‍നിന്ന് ഇറമ്പത്തേക്കു പോകുന്ന വഴിയിലാണു പാലം എന്നും കുഞ്ഞ് ഇല്ലംപള്ളി പറയുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …