കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബ് കിങ്‌സിന് 5 വിക്കറ്റ് ജയം

20 second read

ദുബായ് :പഞ്ചാബ് ഓപ്പണിങ് ബാറ്റര്‍ മയാങ്ക് അഗര്‍വാള്‍ 2-ാം പന്തില്‍ നല്‍കിയ അനായാസ ക്യാച്ച് കൈവിട്ട കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ക്രിക്കറ്റിലെ ആ വലിയ സത്യം ഓര്‍ത്തോര്‍ത്തു സങ്കടപ്പെടുന്നുണ്ടാകും: ക്യാച്ചുകള്‍ മത്സരം ജയിപ്പിക്കും, സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ജീവന്‍ കിട്ടിയ മയാങ്ക് (27 പന്തുകളില്‍ 40) ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിനൊപ്പം (55 പന്തുകളില്‍ 67) ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 70 റണ്‍സ് പഞ്ചാബ് ജയത്തില്‍ നിര്‍ണായകമായി. ഐപിഎല്‍ ക്രിക്കറ്റില്‍ പഞ്ചാബിന്റെ ജയം 5 വിക്കറ്റിന്.

അവസാന ഓവറില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടിയിരിക്കെ 2-ാം പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും 3-ാം പന്തില്‍ സിക്‌സടിച്ച് ഷാരൂഖ് ഖാന്‍ (22 നോട്ടൗട്ട്) പഞ്ചാബിനെ ജയത്തിലെത്തിച്ചു. ഷാരൂഖിന്റെ ഷോട്ട് രാഹുല്‍ ത്രിപാഠിയുടെ കയ്യില്‍നിന്നു വഴുതിയാണു സിക്‌സായത്. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ 7ന് 165, പഞ്ചാബ് 19.3 ഓവറില്‍ 5ന് 168.

ജയത്തോടെ പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തി. മയാങ്കും നിക്കോളാസും പുരാനും (12) മടങ്ങിയെങ്കിലും എയ്ഡന്‍ മാര്‍ക്രത്തിനൊപ്പം (18) 3-ാം വിക്കറ്റില്‍ 45 റണ്‍സ് കൂട്ടിച്ചേര്‍ത്തു രാഹുല്‍ പഞ്ചാബിനെ നേരെനിര്‍ത്തി. അവസാന ഓവറുകളില്‍ മത്സരം ആവേശത്തിലായെങ്കിലും മോശം ഫീല്‍ഡിങ് കൊല്‍ക്കത്തയ്ക്കു തിരിച്ചടിയായി.
സീസണിലെ 2-ാം അര്‍ധ സെഞ്ചുറിയുമായി കളംനിറഞ്ഞ വെങ്കടേശ് അയ്യരുടെ (67) മികവാണു ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ തുണച്ചത്. ത്രിപാഠിയും (26 പന്തുകളില്‍ 34) നിതീഷ് റാണയും (18 പന്തുകളില്‍ 31) പിന്തുണ നല്‍കി. ഡെത്ത് ഓവറുകളില്‍ പഞ്ചാബ് ബോളര്‍മാര്‍ മികച്ചുനിന്നു. അവസാന 5 ഓവറുകളില്‍ 44 റണ്‍സ് വഴങ്ങി 4 വിക്കറ്റാണു പഞ്ചാബ് സ്വന്തമാക്കിയത്. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റും രവി ബിഷ്‌ണോയ് 2 വിക്കറ്റും മുഹമ്മദ് ഷമി 4 ഒരു വിക്കറ്റുമെടുത്തു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …