മോഡി സർക്കാർ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു : താരിക്ക്അൻവർ

17 second read

അടൂർ : കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം രാജ്യവും ലോകവും ഉറ്റുനോക്കുകയാണ് . മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ അധികാരത്തിൽ വരണം അതിന് കോൺഗ്രസ്സിന് മാത്രമേ കഴിയുകയുള്ളു . ക്ഷേമപ്രവർത്തനങ്ങലാൽ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാർ ആണ് യുഡിഎഫിന്റെ മുദ്രാവാക്യം അതുതന്നെയാണ് പ്രകടനപത്രികയിലുടെ ജനങ്ങളിലെത്തിക്കുന്നത് . സർവ്വേകൾ യുഡിഎഫിന്റെ വിജയത്തിന് യാതൊരുവിധ പോറലും ഏൽപ്പിക്കില്ല . കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ സർവ്വേയുടെ വിശ്വാസ്യത ജനങ്ങൾ ഫലത്തിലൂടെ തിരിച്ചറിഞ്ഞതാണ് . പിണറായി വിജയൻ ഗവൺമെന്റിന് ജനവികാരം എതിരാണ് എന്നും അടൂരിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ അദ്ദേഹം പറഞ്ഞു . യോഗത്തിൽ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു .

എഐസിസിസെക്രട്ടറി ഐവാൻ ഡിസൂസ , ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ്, ജെ എസ് അടൂർ, കെപിസിസി സെക്രട്ടറി സൈമൺ അലക്സ്‌,  യുഡിഎഫ് ചെയർമാൻ അഡ്വ . ശിവകുമാർ, തോപ്പിൽ ഗോപകുമാർ,  മണ്ണടി പരമേശ്വരൻ, അഡ്വ ബിജു ഫിലിപ്പ്, ഏഴംകുളം അജു, ബിനു.S , ബിജിലി ജോസഫ്, ആനന്ദപ്പള്ളി സുരേന്ദ്രൻ, കെഎന്‍ അച്യുതൻ, കമറുദ്ദീന്‍ മുണ്ടുതറയിൽ, ഡി ശശികുമാർ, ഷിബു ചിറക്കരോട്ട്, മണ്ണടി മോഹനൻ, റജി മാമ്മൻ, അഡ്വ . രാജീവ്, ഷാജി തെങ്ങുംവിള, വേണു ,എന്നിവർ പ്രസംഗിച്ചു .

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…