അടൂരിലെ മറ്റു പാര്‍ട്ടിക്കാര്‍ക്ക് എം ജി കണ്ണനെ ഇത്ര പേടിയോ? അപരനെ ഇറക്കി ഭൂരിപക്ഷം കുറയ്ക്കാന്‍ ശ്രമം

17 second read

അടൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി എംജി കണ്ണനെ ആര്‍ക്കാണ് പേടി? ആരൊക്കെയോ പേടിക്കുന്നുണ്ട്. അതാണല്ലോ അപരനായി മറ്റൊരു കണ്ണനെ രംഗത്ത് ഇറക്കിയിരിക്കുന്നത്. ജില്ലയില്‍ പ്രമുഖ മുന്നണികളുടെ രണ്ടു സ്ഥാനാര്‍ഥികള്‍ക്കാണ് അപരന്മാരുള്ളത്. രണ്ടും യുഡിഎഫ് സ്ഥാനാര്‍ഥികള്‍. ആറന്മുളയില്‍ കെ. ശിവദാസന്‍ നായരുടെ അപരന്‍ കടമ്പനാട്ടുകാരന്‍ ശിവദാസന്‍ നായരും അടൂരില്‍ എംജി കണ്ണന്റെ അപരന്‍ ആര്‍ കണ്ണനുമാണ്.

കഴിഞ്ഞ രണ്ടു ടേമിലായി എല്‍ഡിഎഫിലെ ചിറ്റയം ഗോപകുമാര്‍ വിജയിച്ചിരുന്ന മണ്ഡലമാണ് അടൂര്‍. ആദ്യ തവണ നിസാര വോട്ടുകള്‍ക്ക് ജയിച്ച ചിറ്റയം കഴിഞ്ഞ തവണ ലീഡ് നില വര്‍ധിപ്പിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒന്നാമത് വന്നപ്പോള്‍ യുഡിഎഫ് ബിജെപിക്ക് പിന്നില്‍ മൂന്നാമതായി. ഈ തകര്‍ച്ചകള്‍ക്ക് നടുവില്‍ നിന്നാണ് യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണനെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ് തിരിച്ചടിക്കുന്നത്. കണ്ണന്‍ സ്ഥാനാര്‍ഥിയാകുന്നത് തടയാനായിരുന്നു ആദ്യം ശ്രമം. എന്നാല്‍, അതൊക്കെ മറി കടന്ന് കണ്ണന്‍ സ്ഥാനാര്‍ഥിയായി. യുഡിഎഫിലെ ചില അപസ്വരങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങിയതോടെയാണ് ചിലര്‍ക്ക് അപകടം മണത്തത്. അതിനാണ് അപരനെ രംഗത്തു കൊണ്ടു വരിക എന്ന പതിവു തന്ത്രവുമായി ചിലര്‍ രംഗത്തു വന്നത്.

അപരനെ യുഡിഎഫ് ഭയക്കുന്നില്ല. മറിച്ച് എതിര്‍ പാളയങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഭീതി കണ്ട് പ്രചാരണം ശക്തമാക്കുകയാണ്. വരും ദിനങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എത്തുന്നതോടെ യുഡിഎഫ് പ്രചാരണം പരമകോടിയിലെത്തും. അപരനെ മറി കടക്കാന്‍ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കുക എന്നൊരു ലക്ഷ്യവും യുഡിഎഫിനുണ്ട്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…